കടുത്തുരുത്തി: വര്‍ഷങ്ങളായി വൈദ്യുതിയില്ലാത്ത വയോധികയുടെ വീട് വയറിംഗ് ചെയ്തു വൈദ്യുതി ലഭ്യമാക്കി വൈദ്യുതി വകുപ്പ് ജീവനക്കാര്‍.
പെരുവ കെഎസ്ഇബി സബ് ഡിവിഷനിലെ ജീവനക്കാരാണ് മുളക്കുളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മങ്ങാട്ടോരം അമ്മിണി (72) യുടെ വീട്ടില്‍ വൈദ്യുതി ലഭ്യമാക്കിയത്.
കഴിഞ്ഞ ദിവസം മുളക്കുളം പഞ്ചായത്ത് ഓഫിസില്‍ കെഎസ്ഇബി നടത്തിയ പ്രാദേശിക ഉപദേശകസമിതി യോഗത്തില്‍ വാര്‍ഡ് മെംബര്‍ സുജാത രമണന് അറിയിച്ചപ്പോഴാണ് അമ്മിണിയുടെ വീട്ടില്‍ വൈദ്യുതിയില്ലെന്ന വിവരം കെഎസ്ഇബി അറിയുന്നത്. തുടര്‍ന്ന് രണ്ട് പോസ്റ്റുകള്‍ സ്ഥാപിച്ചു വയറിംഗ് ചെയ്ത് ഇഎല്‍സിബി, ലൈറ്റുകള്‍, ഫാന്‍ എന്നിവയെല്ലാം സ്ഥാപിച്ചു നല്‍കിയാണ് കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതി ലഭ്യമാക്കിയത്.
ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന് കെഎസ്ഇബി പെരുവ സബ് ഡിവിഷന് എന്‍ജിനിയര്‍ സ്മിതയും വാര്‍ഡ് മെംബര്‍ സുജാത രമണനും നേതൃത്വം നല്കി. 2024ലും സമാനമായ രീതിയില്‍ പെരുവ കെഎസ്ഇബി ജീവനക്കാര്‍ മുളക്കുളം വടുകുന്നപ്പുഴയില്‍ സിന്ധു ഗോപിയുടെ വീട്ടിലും വൈദ്യുതി ലഭ്യമാക്കിയിരുന്നു.